ഇഞ്ചുറി ടൈം ഗോളിൽ ഷാക്തർ, പത്ത് പേരുമായി പൊരുതി തോറ്റ് ഹോഫൻഹെയിം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈം ഗോളിൽ ഷാക്തറിനു ജയം. പൊരുതി തോറ്റ ബുണ്ടസ് ലീഗ ടീം ഹോഫൻഹെയിം പുറത്തേക്ക്. അഞ്ചു ഗോൾ ത്രില്ലറിൽ അവസാന അരമണിക്കൂറോളം പത്തുപേരുമായിയാണ് ഹോഫൻഹെയിം പൊരുതിയത്. ക്രമറിച്ച് സ്റ്റീവൻ സൂബൈർ എന്നിവർ ഹോഫൻഹെയിമിന് വേണ്ടി ഗോളടിച്ചപ്പോൾ ഇരട്ട ഗോളുകളുമായി തായ്‌സണും ഇസ്മൈലിയും ഷാക്തറിനു ജയം നേടിക്കൊടുത്തു.

വിജയം മാത്രമായിരുന്നു ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിന് യൂറോപ്പ്യൻ പ്രതീക്ഷ നിലനിർത്താൻ കഴിയുമായിരുന്നുള്ളൂ. രണ്ടു മിനുട്ടിൽ രണ്ടു ഗോളുകളുമായി ഷാക്തർ ഹോഫൻഹെയിമിനെ ഞെട്ടിച്ചു. ക്രമറിച്ചിലൂടെ തിരിച്ചടിച്ച ഹോഫൻഹെയിം വൈകാതെ സൂബറിന്റെ നാല്പതാം മിനുട്ട് ഗോളിൽ സമനിലനേടി. രണ്ടാം പകുതിയിൽ ആദ്യ പകുതിയുടെ ഗ്ലാമർ ഇല്ലായിരുന്നെങ്കിലും തായ്‌സണിന്റെ ഇഞ്ചുറി ടൈമിലെ ഗോൾ ഷാക്തറിന് രക്ഷയായി.

Advertisement