ഡിലിറ്റും റാംസിയും ഇല്ലാതെ യുവന്റസ്

Newsroom

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബയേർ ലവർകൂസനെ നേരിടാൻ ഉള്ള സ്ക്വാഡ് യുവന്റസ് പ്രഖ്യാപിച്ചു. ഡിഫൻഡർഡി ഡിലിറ്റ് ഇന്ന് യുവന്റസിനൊപ്പം ഇല്ല. താരത്തിന് കഴിഞ്ഞ മത്സരത്തിനിടെ ഏറ്റ പരിക്കാണ് വിനയായിരിക്കുന്നത്. നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതിനാൽ ഡിലിറ്റിന്റെ അഭാവം യുവന്റസിന് വലിയ സമ്മർദ്ദങ്ങൾ നൽകില്ല. 5 മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് യുവന്റസിന് ഉള്ളത്. ഇന്ന് പരാജയപ്പെട്ടാലും യുവന്റസിന് ഒന്നാം സ്ഥാനം ഉറപ്പാണ്.

ഡിലിറ്റ് മാത്രമല്ല കോസ്റ്റ, റാംസി, ബെന്റകുർ എന്നിവരും ഇന്ന് യുവന്റസിന് ഒപ്പം ഇല്ല. ജർമ്മനിയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹിഗ്വയിൻ, ഡിബാല എന്നിവർ ടീമിൽ ഉണ്ട്.