പ്രാധാന്യം കുറഞ്ഞ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ വിലക്ക് ലഭിക്കാൻ വേണ്ടി മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയ റയൽ മാഡ്രിഡ് താരം സെർജിയോ റാമോസിന് പണി കൊടുത്ത് യുവേഫ. രണ്ടു മത്സരങ്ങളിൽ നിന്നാണ് യുവേഫ റാമോസിനെ വിലക്കിയത്. ഇതോടെ അയാക്സിനെതിരായ രണ്ടാം പാദ മത്സരവും റയൽ മാഡ്രിഡ് ക്വാർട്ടറിൽ എത്തുകയാണെങ്കിൽ ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരവും റാമോസിന് നഷ്ട്ടമാകും. ക്വാർട്ടർ ഫൈനലിന് മുൻപ് വിലക്ക് ലഭിക്കാൻ വേണ്ടിയാണ് റാമോസ് മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിയത്.
അയാക്‌സ്‌നെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് റാമോസ് മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയ സംഭവം നടന്നത്. സ്വന്തം ഗ്രൗണ്ടിൽ അയാക്സിനെതിരെ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ വിലക്ക് ലഭിക്കാൻ വേണ്ടിയാണു റാമോസ് മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയത്. പകരക്കാരുടെ ബെഞ്ചിലേക്ക് ആംഗ്യ ഭാഷയിൽ ചോദിച്ചതിന് ശേഷമാണു റാമോസ് മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയത്. ഇതോടെയാണ് റാമോസിന് വിലക്ക് ഏർപ്പെടുത്താൻ യുവേഫ തീരുമാനിച്ചത്.