ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിദേശത്ത് വെച്ച് കളിക്കാമെന്ന് പി.എസ്.ജി

- Advertisement -

ആവശ്യമെങ്കിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വിദേശത്ത് വെച്ച് കളിക്കാമെന്ന് പി.എസ്.ജി. ഫ്രാൻസിൽ അടുത്ത സെപ്റ്റംബർ വരെ കായികമത്സരങ്ങൾ നടത്തുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഫ്രഞ്ച് ലീഗ് 1 റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ രാജ്യത്തിന് പുറത്ത് കളിക്കാനും പി.എസ്.ജി തയ്യാറാണെന്ന് പി.എസ്.ജി പ്രസിഡന്റ് നാസർ അൽ കെലൈഫി അറിയിച്ചത്.

ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും അതെ സമയം യുവേഫയുമായുള്ള കരാർ പ്രകാരം ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി കളിക്കാൻ തയ്യാറാണെന്നും നാസർ അൽ കെലൈഫി പറഞ്ഞു. ഫ്രാൻസിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശത്ത് കളിക്കാനും പി.എസ്.ജി തയ്യാറാണെന്നും താരങ്ങളുടെയും സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും ഒരുക്കാൻ പി.എസ്.ജി തയ്യാറാണെന്നും കെലൈഫി പറഞ്ഞു.

ചാമ്പ്യൻസ് ലീഗിന്റെ അവസാന 16ൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ച് പി.എസ്.ജി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

Advertisement