പോർച്ചുഗലിൽ സമനില, ആദ്യ പാദ ജയത്തിന്റെ കരുത്തിൽ ഇന്റർ മിലാൻ ക്വാർട്ടറിൽ

Newsroom

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന പ്രീക്വാർട്ടർ പോരിൽ പോർട്ടോയെ മറികടന്ന് ഇന്റർ മിലാൻ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. പോർട്ടോയിൽ വെച്ച് നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ പാദത്തിൽ ഇന്റർ മിലാൻ ഏക ഗോളിന് മിലാനിൽ വെച്ച് പോർട്ടോയെ പരാജയപ്പെടുത്തിയിരുന്നു. ആ വിജയത്തിന്റെ ബലത്തിൽ ആണ് ഇന്റർ ക്വാർട്ടർ ഉറപ്പിച്ചത്.

ഇന്റർ 23 03 15 03 15 41 030

ക്വാർട്ടർ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ഇറ്റാലിയൻ ടീമാണ് ഇന്റർ മിലാൻ. നേരത്തെ എ സി മിലാനും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. നാളെ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ റയൽ മാഡ്രിഡ് ലിവർപൂളിനെയും നാപോളി ഫ്രങ്ക്ഫർടിനെയും നേരിടും.