പോർട്ടോ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിൽ തന്നെ പുറത്ത്

ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ മൂന്നാം റൗണ്ട് കടക്കാതെ പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ പോർട്ടോ ആണ് ഇത്തവണ ഇത്ര വേഗം പുറത്തു പോയിരിക്കുന്നത്. റഷ്യൻ ക്ലബായ എഫ് സി ക്രാസിനോഡർ ആണ് പോർട്ടോയെ അട്ടിമറിച്ചത്.

ഇന്നലെ പോർട്ടോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 3-2 എന്ന സ്കോറിനാണ് ആണ് റഷ്യൻ ക്ലബ് വിജയിച്ചത്. അഗ്രിഗേറ്റിൽ 3-3 എന്നായ പോര് എവേ ഗോളിന്റെ ആനുകൂല്യത്തിൽ ക്രാസിനോഡർ വിജയിക്കുകയായിരുന്നു. ആദ്യപാദം 1-0 എന്ന സ്കോറിന് പോർട്ടോ ജയിച്ചിരുന്നു. 2008ൽ മാത്രം രൂപീകരിച്ച ടീമാണ് ക്രാസിനോഡർ. ഇനി ഒരു പ്ലേ ഓഫ് റൗണ്ട് കൂടെ കടന്നാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് ക്ലബിൻ എത്താൻ ആവുകയുള്ളൂ.

Previous articleചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത് അയാക്സ്
Next articleഇന്ന് യുവേഫ സൂപ്പർ കപ്പ് പോര്, ലിവർപൂളും ചെൽസിയും കൊമ്പുകോർക്കും