യുവന്റസിനോട് ബഹുമാനം, പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് എന്റെ ഹോം – പോഗ്ബ

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമല്ല പഴയ ക്ലബുമായുള്ള ഏറ്റുമുട്ടൽ. പോൾ പോഗ്ബയ്ക്കും അത്തരമൊരു മത്സരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ നിന്ന് നേർവ് യുവന്റസിന്റെ സീനിയർ ടീമിലേക്കായിരുന്നു പോഗ്ബ ചെന്നത്. യുവന്റസിൽ എത്തിയ ശേഷമായിരുന്നു പോഗ്ബ ഒരു മികച്ച പ്രൊഫഷണൽ താരമായി വളർന്നു വന്നത്. പിന്നീട് റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്ററിലേക്ക് തന്നെ മടങ്ങുകയുമായിരുന്നു.

ഇന്ന് യുവന്റസിനെ നേടുമ്പോൾ പോഗ്ബയ്ക്ക് തന്റെ മുൻ ക്ലബുമായുള്ള ആദ്യ പോരാട്ടം കൂടിയാണിത്. യുവന്റസിനോട് ബഹുമാനം മാത്രമെ ഉള്ളൂ എന്ന് ഇന്നത്തെ പോരിനെ കുറിച്ച് ചോദിച്ചപ്പോൾ പോഗ്ബ പറഞ്ഞു. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് തന്റെ വീട് എന്ന് പോഗ്ബ പറഞ്ഞു. ഈ സ്ഥലത്താണ് താൻ വളർന്നത്.എന്റെ കൂടെ വളർന്ന താരങ്ങൾക്ക് ഒപ്പം വീണ്ടും ഇവിടെ കളിക്കാനാകുന്നു എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ സന്തോഷം. പോഗ്ബ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബ സന്തോഷവാനല്ല എന്ന അഭ്യൂഹങ്ങൾ ഉയരുമ്പോൾ ആണ് താരം ഈ വാക്കുകളുമായി എത്തിയത്.