അയാക്സിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ തന്റെ തന്ത്രങ്ങൾ പിഴച്ചതാണ് തോൽവിക്ക് കാരണമായതെന്ന് ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ. മത്സരത്തിൽ ആദ്യ പകുതിയിൽ പിറന്ന ഡോണി വാൻ ഡി ബിക്കിന്റെ ഏക ഗോളിൽ ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ തോൽവിയറിഞ്ഞിരുന്നു. ആദ്യ 30 മിനിറ്റുകളിൽ ടോട്ടൻഹാമിനെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു അയാക്സ് ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ പുറത്തെടുത്തത്.
തുടർന്ന് ആദ്യ പകുതിയിൽ പരിക്കേറ്റ് പ്രതിരോധ താരം യാൻ വെർട്ടോഗ്നെൻ പുറത്തുപോയി മൗസ സിസോക്കോ വന്നതായാണ് ടോട്ടൻഹാം മത്സരത്തിലേക്ക് തിരിച്ചു വന്നത്. 5-3-2 ഫോർമേഷനിൽ കളി തുടങ്ങിയ ടോട്ടൻഹാം ഇതോടെ 4-4-2 ഫോർമേഷനിലേക്ക് മാറുകയായിരുന്നു. ഇതോടെ മത്സരത്തിൽ അയാക്സ് ആധിപത്യം അവസാനിച്ചെങ്കിലും ഗോൾ നേടാൻ ടോട്ടൻഹാമിന് ആയിരുന്നില്ല. അടുത്ത ബുധനാഴ്ചയാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദം