സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. എടക്കരയിൽ ആണ് രണ്ട് മത്സരങ്ങളും നടക്കുന്നത്. ആദ്യം നടക്കുന്ന നിർണായക ക്വാർട്ടർ പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിനെ ഫിഫാ മഞ്ചേരി നേരിടും. അവസാന സെമി ഫൈനലിസ്റ്റുകളെ അറിയാനുള്ള പോരാട്ടമാണിത്. മികച്ച ഫോമിലുള്ള ടൗൺ ടീമിനെ തോല്പ്പിക്കുക ഫിഫയ്ക്ക് അത്ര എളുപ്പമുള്ള പരുപാടി ആയിരിക്കില്ല.

രണ്ടാം മത്സരത്തിൽ ആദ്യ സെമിയിൽ അഭിലാഷ് കുപ്പൂത്ത് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും. മഴ കാരണം അവസാന കുറച്ച് ദിവസങ്ങളായി എടക്കരയിൽ മത്സരങ്ങളുണ്ടായിരുന്നില്ല. ഇന്ന് മറ്റൊരു ഗ്രൗണ്ടായ കർക്കിടാംകുന്നിൽ മത്സരമുണ്ടായിരിക്കില്ല.