ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; അയാക്സിനു മിന്നും ജയം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തോട് അടുത്ത് ഡച്ച് ക്ലബായ അയാക്സ്. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ ഡൈനാമോ കീവിനെയാണ് അയാക്സ് പരാജയപ്പെടുത്തിയത്. അയാക്സിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അയാക്സ് ജയം. ആദ്യ പകുതിയിൽ തന്നെയായിരുന്നു കളിയിലെ നാലു ഗോളുകളും പിറന്നത്.

ടാഡിച്, വാൻ ഡെ ബീക്, സിയെച് എന്നിവരാണ് ഇന്ന് അയാക്സിനായി വല കുലുക്കിയത്. 2014-15 സീസണ് ശേഷം ഇതുവരെ അയാക്സ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ എത്തിയിട്ടില്ല. ഓഗസ്റ്റ് 29നാണ് രണ്ടാം പാദ മത്സരം നടക്കുക. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ യങ് ബോയ്സും ഡൈനാമോ സഗ്രബും(1-1) സമനിലയിൽ പിരിഞ്ഞു. എ ഇ കെ ഏതൻസും വീഡിയോടോണും തമ്മിലുള്ള മത്സരത്തിൽ ഏതൻസ് ഒന്നിനെതിരെ രണ്ടു ഗോളികൾക്ക് വിജയിക്കുകയും ചെയ്തു.

Advertisement