സ്പർസിനെതിരെ ബാഴ്‌സയിറങ്ങുന്നത് ജയിക്കാൻ – പിക്വെ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാം ഹോട്ട് സ്പർസിനെതിരെ ബാഴ്‌സലോണയിറങ്ങുന്നത് ജയിക്കാൻ വേണ്ടിയാണെന്ന് ബാഴ്‌സയുടെ പ്രതിരോധ താരം പിക്വെ . സ്പര്സിനെതിരെ ജയിക്കാനും ക്‌ളീൻ ഷീറ്റ് സൂക്ഷിക്കാനുമായും ബാഴ്‌സ ശ്രദ്ധിക്കുകയെന്നും താരം കൂട്ടിച്ചേർത്തു. ബാഴ്‌സലോണയുടെ ആരാധകരേക്കാൾ ഉപരി ഇന്റർ മിലാൻ ആരാധകർ ആയിരിക്കും.

സ്പര്സിനെ ബാഴ്‌സ പരാജയപ്പെടുത്തിയാൽ മാത്രമേ ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിനാറിൽ ഉൾപ്പെടാൻ ഇന്റർ മിലാന് സാധിക്കുകയുള്ളു. ഇന്റർ മിലൻ ജയിക്കുകയും സ്പർസ് പരാജയപ്പെടുകയും ചെയ്‌താൽ മാത്രമേ ചാമ്പ്യൻസ് ലീഗിൽ അവർക്ക് മുന്നോട്ട് കുതിക്കാൻ കഴിയുകയുള്ളു. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ബാഴ്‌സ അവസാന പതിനാറിൽ കടന്നു കഴിഞ്ഞു. പിഎസ്.വി ഐന്തോവനാണ് ഇന്റർ മിലൻറെ എതിരാളിക