പെട്രോൾ ബോംബും ലാത്തിചാര്ജും, ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ സംഘർഷം

- Advertisement -

പെട്രോൾ ബോംബും ലാത്തിചാര്ജും ഒരു ഫുട്ബോൾ മത്സരത്തിനിടെ നടക്കാൻ പാടില്ലാത്തതാണ് ഇന്ന് അതെൻസിൽ നടന്നത്. അതെൻസും അയാക്‌സും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ആണ് സംഘർഷമുണ്ടായത്. എവേ ആരാധകർ ഇരിക്കുന്ന സ്റ്റാൻഡിലേക്ക് പെട്രോൾ ബോംബുകളും ബോട്ടിലുകളും ആതിഥേയർ വലിച്ചെറിഞ്ഞു.

അയാക്സിന്റെ ആരാധകരും തിരിച്ചടികളുമായി രംഗത്തെത്തിയപ്പോൾ പോലീസ് ഇടപെടൽ വേണ്ടി വന്നു. ഇന്നലെയും മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെ ആരാധകരും ഏറ്റുമുട്ടിയിരുന്നു. ഏതെൻസിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അയാക്സ് ജയിച്ചത്. ദുസാൻ താടിച്ചിന്റെ ഇരട്ട ഗോളുകളാണ് അയാക്സിന് ജയം നേടിക്കൊടുത്തത്.

Advertisement