ഇഞ്ചുറി ടൈമിൽ യങ് ബോയ്സിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന പതിനാറിൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. ഇന്ന് പുലർച്ചേ നടന്ന മത്സരത്തിൽ യങ് ബോയ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് യുണൈറ്റഡ് മുന്നേറിയത്. 91ആം മിനിറ്റിൽ മർവാൻ ഫെല്ലൈനി ആണ് ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡിനായി ഗോൾ കണ്ടെത്തിയത്.

പോഗ്ബ, ലുക്കാകു എന്നിവർ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമിച്ചു കളിച്ചിരുന്നു എങ്കിലും ഗോൾ കണ്ടെത്താനായില്ല. അഞ്ചാം മിനിറ്റിൽ തന്നെ ലഭിച്ച ഒരു സുവർണാവസരം രാഷ്ഫോർഡ് പുറത്തേക്ക് അടിച്ചു കളഞ്ഞു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും വിജയ ഗോൾ കണ്ടെത്താൻ 91ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു യുണൈറ്റഡിന്. ഫെല്ലൈനിയുടെ ഷോട്ട് ഗോൾ കീപ്പറേ മറികടന്നു പോവുകയായിരുന്നു.

വിജയത്തോടെ യുണൈറ്റഡ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. 5 മത്സരങ്ങൾ പിന്നിട്ടപ്പോൾ 12 പോയിന്റുമായി യുവന്റസ് ഒന്നാമതും 10 പോയിന്റുള്ള യുണൈറ്റഡ് രണ്ടാമതും ആണ്. 5 പോയിന്റുള്ള വലൻസിയ മൂന്നാമതും 1 പോയിന്റ് മാത്രമുള്ള യങ് ബോയ്സ് അവസാന സ്ഥാനത്തുമാണ്.

Advertisement