ഈ ഡിഫൻഡിംഗ് പൊറുക്കാൻ ആകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

20201105 022126
- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കി ടീമായ ബസക്ഷയിറിനെതിരെ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ‌‌. ഇന്നലെ യുണൈറ്റഡ് നടത്തിയ ഡിഫൻഡിംഗ് പരിതാപകരമായിരുന്നു എന്ന് ഒലെ പറഞ്ഞു. യുണൈറ്റഡ് ആദ്യ ഗോൾ വഴങ്ങിയ രീതി പൊറുക്കാൻ പറ്റാത്തത് ആണ് എന്ന് അദ്ദേഹം പറഞ്ഞു. താരങ്ങൾ ഇതിനേക്കാൾ മികച്ച തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അവസാന രണ്ടു മത്സരങ്ങളും വയറ്റിൽ കിട്ടിയ അടികൾ ആണെന്നും എത്രയും പെട്ടെന്ന് ടീം ഇതിനോട് പ്രതികരിക്കേണ്ടതുണ്ട് എന്നും ഒലെ പറഞ്ഞു. ഞായറാഴ്ച എവർട്ടണെതിരെ ടീം തിരികെ വരും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഒലെയുടെ ജോലി പോകുമെന്ന പേടിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തെ ഒലെ ചിരിച്ചു തള്ളി. ഇങ്ങനെ അഭിപ്രായങ്ങൾ വരുമെന്നും കരുത്ത് ആർജിച്ച് നിൽക്കുക ആണ് നമ്മുക്ക് ചെയ്യാൻ ആവുക എന്നും ഒലെ പറഞ്ഞു.

Advertisement