കാല്ലം ഫെര്‍ഗൂസണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

- Advertisement -

മുന്‍ ഓസ്ട്രേലിയന്‍ താരം കാല്ലം ഫെര്‍ഗൂസണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ ഒരുങ്ങുന്നു. അടുത്ത ആഴ്ച സൗത്ത് ഓസ്ട്രേലിയയ്ക്കായി തന്റെ അവസാന മത്സരം കളിച്ച ശേഷം 16 വര്‍ഷത്തെ ഫസ്റ്റ് ക്ലാസ് കരിയറിന് താരം അവസാനം കുറിയ്ക്കും. അതേ സമയം ബിഗ് ബാഷില്‍ സിഡ്നി തണ്ടറിന്റെ ക്യാപ്റ്റനായി താരം തുടരുമെന്ന് അറിയിച്ചു. കൂടാതെ സൗത്ത് ഓസ്ട്രേലിയയ്ക്കായി ഏകദിന ക്രിക്കറ്റും താരം കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അടുത്ത മത്സരം കൂടിയാകുമ്പോള്‍ 147 ഫസ്റ്റ് മത്സരങ്ങളാവും ഫെര്‍ഗൂസണ്‍ കളിക്കുക. 9278 ഫസ്റ്റ് ക്ലാസ് റണ്‍സാണ് ഇതുവരെ താരം നേടിയിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കായി ഏക ടെസ്റ്റ് മത്സരത്തില്‍ 2016ല്‍ താരം കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു ആ മത്സരം.

Advertisement