ഇന്ററിന് എതിരെ മെസ്സിയുണ്ടാവില്ല, ഫാത്തി തിരിച്ചെത്തി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാന്റെ എതിരായ സൂപ്പർ പോരാട്ടത്തിനുള്ള ബാഴ്സലോണ സ്കോഡ് പ്രഖ്യാപിച്ചു. സൂപ്പർ താരം മെസ്സി ഇല്ലാതെയാകും ബാഴ്സ ഇറങ്ങുക. കൂടാതെ ഡിഫൻഡർ ജറാർഡ് പികെയും ഇറ്റലിയിൽ ഉണ്ടാകില്ല.

നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ററിന് നിർണായകമാണ് നാളത്തെ മത്സരം. ജയിച്ചില്ലെങ്കിൽ റൌണ്ട് 16 ൽ അവർക്ക് ഇടം ഉണ്ടാകില്ല. അൻസു ഫാത്തി പരിക്ക് മാറി തിരിച്ചെത്തുന്നത് ബാഴ്സക്ക് ആശ്വാസമാകും. പുതിയ കരാർ ഒപ്പിട്ട ശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമാണ് നാളത്തേത്.

Advertisement