“ആദ്യ നാലിൽ എത്തുക മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം” – മഗ്വയർ

- Advertisement -

ഈ സീസൺ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ എത്തുക തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം എന്ന് ഡിഫൻഡർ ഹാരി മഗ്വയർ. അവസാന രണ്ടു മത്സരങ്ങളിൽ വലിയ വിജയങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇനി അടുത്ത മത്സരം എവർട്ടണെതിരെയാണ് അതും വലിയ മത്സരമാണ്. മഗ്വയർ പറഞ്ഞു. ടോപ്പ് 4 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കയ്യത്തും ദൂരത്ത് തന്നെയാണ് ഉള്ളത് മഗ്വയർ പറഞ്ഞു.

പക്ഷെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഫലം മാത്രമേ നോക്കുന്നുള്ളൂ. ബാക്കിയുള്ള ടീമുകളുടെ ഫലങ്ങൾ ഇപ്പോൾ നോക്കുന്നില്ല എന്നും മഗ്വയർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡുകളുടെ മികവിനെയും മഗ്വയർ പുകഴ്ത്തി. ഡാനിയൽ ജെയിംസ്, മാർഷ്യൽ, റാഷ്ഫോർഡ് എന്നിവർ ഏതു നിമിഷവും അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ള താരങ്ങളാണെന്നും മഗ്വയർ പറഞ്ഞു.

Advertisement