രഞ്ജിയിൽ ട്രോഫിയിൽ ചരിത്രം രചിച്ച് വസീം ജാഫർ

- Advertisement -

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ന് ആന്ധ്ര പ്രാദേശിനെതിരെ വിദർഭക്ക് വേണ്ടി കളിക്കാനിറങ്ങിയ വസീം ജാഫർ രഞ്ജിയിൽ തന്റെ 150മത്തെ മത്സരത്തിനാണ് ഇറങ്ങിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഇതുവരെ ആരും 150 മത്സരങ്ങൾ കളിച്ചിട്ടില്ല.

145 മത്സരങ്ങൾ കളിച്ച ദേവേന്ദ്ര ബുണ്ഡേലയും 136 മത്സരങ്ങൾ കളിച്ച അമോൽ മസുംദാറുമാണ് വസീം ജാഫറിന് പിറകിലുള്ളത്. 1996-97 സീസണിലാണ് വസീം ജാഫർ ആദ്യമായി രഞ്ജി ട്രോഫിയിൽ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ 40 സെഞ്ചുറികൾ നേടിയ വസീം ജാഫർ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമായും മാറിയിരുന്നു. കഴിഞ്ഞ വർഷം രഞ്ജിയിൽ 11000 റൺസ് തികച്ച വസീം ജാഫർ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്.

ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റുകളും രണ്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് വസീം ജാഫർ. ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 1944 റൺസ് നേടിയ വസീം ജാഫർ 5 സെഞ്ചുറികളും നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരെയും വെസ്റ്റിൻഡീസിനെതിരെയും ഡബിൾ സെഞ്ചുറിയും വസീം ജാഫർ നേടിയിട്ടുണ്ട്.

Advertisement