സ്പാലിനെ ഇനി മരിനോ നയിക്കും

- Advertisement -

സീരി എയിൽ നിന്ന് ഇത്തവണ റിലഗേറ്റഡ് ആയ സ്പാൽ പുതിയ പരിശീലകനെ നിയമിച്ചു. മുൻ എമ്പൊളി പരിശീലകനായ പക്വാലേ മരിനോ ആണ് സ്പാലുമായി കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം മാത്രമാണ് മരിനോ എമ്പോളിയുടെ പരിശീലക സ്ഥാനം ഒഴിയുന്നത് പ്രഖ്യാപിച്ചത്. എമ്പോളിയെ സീരി ബിയിൽ പ്ലേ ഓഫ് വരെ എത്തിക്കാൻ മരിനോയ്ക്ക് ആയിരുന്നു. എന്നാൽ പ്രൊമോഷൻ നേടാൻ ആയില്ല.

പുതിയ ചുമതലയിൽ ലക്ഷ്യം സ്പാലിനെ തിരികെ സീരി എയിൽ എത്തിക്കുക ആണെന്ന് കരാർ ഒപ്പുവെച്ച ശേഷം അദ്ദേഹം പറഞ്ഞു. ഈ സീസണിൽ സീരി എയിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു സ്പാൽ ഫിനിഷ് ചെയ്തത്. രണ്ട് വർഷം മുമ്പ് മാത്രമായിരുന്നു സ്പാൽ സീരി എയിലേക്ക് എത്തിയത്. മുമ്പ് ഉഡെനെസെ, പാർമ, ജെനോവ എന്നീ ക്ലബുകളെ ഒക്കെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് മരിനോ.

Advertisement