“താൻ ക്ലബ് വിടേണ്ടി വരുമോ എന്ന് അറിയില്ല” – സെറ്റിയൻ

- Advertisement -

ബാഴ്സലോണക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം വാങ്ങി കൊടുത്ത പരിശീലകൻ എന്ന പേരിലാകും ഇനി സെറ്റിയൻ അറിയപ്പെടുക. സെറ്റിയൻ ഇനി ബാഴ്സലോണയിൽ ഉണ്ടാകില്ല എന്നാണ് സ്പെയിനിൽ നിന്നുള്ള വാർത്തകൾ. എന്നാൽ തന്റെ ഭാവി എന്താകും എന്ന് അറിയില്ല എന്ന് സെറ്റിയ ബയേണിനെതിരായ 8-2ന്റെ പരാജയത്തിനു ശേഷം മാധ്യമങ്ങളൊട് പറഞ്ഞു.

താൻ തുടരുമോ ഇല്ലയോ എന്നത് ചിന്തിക്കുന്നില്ല. ഇപ്പോൾ പ്രശ്നം ഇന്നത്തെ തോൽവിയാണ്. ബാഴ്സലോണയെ പോലെ ഒരു വലിയ ക്ലബ് ഇങ്ങനെ തോൽക്കാൻ പാടില്ല എന്നും ഇത് വലിയ വേദനയാണ് നൽകുന്നത് എന്നും സെറ്റിയൻ പറഞ്ഞു. ബയേൺ ബാഴ്സലോണയെ കീറിമുറിക്കുകയായിരുന്നു എന്നും സെറ്റിയൻ പറഞ്ഞു. താൻ ബാഴ്സലോണയിൽ എത്തിയിട്ട് വെറും ആറു മാസം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ എന്തു മാറ്റമാണ് വേണ്ടത് എന്ന് തനിക്ക് അറിയില്ല എന്നും സെറ്റിയൻ പറഞ്ഞു.

Advertisement