ഗോളടി നിർത്താൻ ആവാതെ ഹാളണ്ട്, ഡോർട്മുണ്ടിന് ഗ്രൂപ്പിലെ രണ്ടാം വിജയം

20201105 025256
- Advertisement -

ചാമ്പ്യൻസ് ലീഗിനോടുള്ള എർലിങ് ഹാളാണ്ടിന്റെ സ്നേഹം തുടരുകയാണ്. 20കാരനായ താരം ഇന്ന് ഡോർട്മുണ്ടിനായി ഇരട്ട ഗോളുകളുമായാണ് തിളങ്ങിയത്. ഇന്ന് ബെൽജിയത്തിൽ ചെന്ന് ക്ലബ് ബ്രൂഷെയെ നേരിട്ട ഡോർട്മുണ്ട് ഹാളണ്ടിന്റെ മികവിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. വളരെ അനായാസമായി തന്നെ വിജയിക്കാൻ ഡോർട്മുണ്ടിന് ഇന്നായി.

മത്സരത്തിന്റെ 14ആം മിനുട്ടിൽ തോർഗാൻ ഹസാർഡിലൂടെ ആയിരുന്നു ഡോർട്മുണ്ടിന്റെ ആദ്യ ഗോൾ. പിന്നാലെ ആദ്യ. പകുതിയിൽ രണ്ടു ഗോളുകളുമായി ഹാളണ്ടും എത്തി. 18ആം മിനുട്ടിലും 32ആം മിനുട്ടിലും ആയിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. ഈ ഗോളുകളോടെ താരം ചാമ്പ്യൻസ് ലീഗിൽ 14 ഗോളുകൾ നേടി. വെറും 11 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് ഇത്രയും ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ഡോർട്മുണ്ട് 6 പോയിന്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാമത് എത്തി.

Advertisement