ലയണൽ മെസ്സിയുടെ പി എസ് ജി കരിയറിന്റെ തുടക്കം മോശമായി തന്നെ തുടരുന്നു. ഇതുവരെ പി എസ് ജിയിൽ എത്തി ലീഗിൽ ഒരു ഗോൾ അടിക്കാൻ കഴിയാത്ത ലയണൽ മെസ്സിക്ക് വീണ്ടും പരിക്കേറ്റതായി ക്ലബ് സ്ഥിരീകരിച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് ആദ്യ പകുതിയിൽ കളം വിട്ട മെസ്സിയുടെ പരിക്ക് മാറാൻ സമയം എടുക്കും എന്നും അതുകൊണ്ട് തന്നെ താരം പി എസ് ജിയുടെ ലൈപ്സിഗിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉണ്ടാകില്ല എന്നുമാണ് റിപ്പോർട്ടുകൾ.
മറ്റന്നാൾ ജർമ്മനിയിൽ വെച്ച് ലൈപ്സിനെയാണ് പി എസ് ജിക്ക് നേരിടാൻ ഉള്ളത്. പാരീസിൽ വെച്ച് ലൈപ്സ്ഗിനെ നേരിട്ടപ്പോൾ ഇരട്ട ഗോളുകളുമായി മെസ്സി താരമായിരുന്നു. മെസ്സിയുടെ അഭാവം താരത്തിന്റെ ആരാധകരെ വിഷമത്തിലാക്കും. പാരീസിൽ എത്തിയതു മുതൽ പഴയ മെസ്സിയെ കാണാൻ കഴിയാതെ നിൽക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പു എസ് ജിയുടെ അടുത്ത മത്സരങ്ങളിൽ മെസ്സി ഉണ്ടാകില്ല. മെറ്റ്സിനെതിരായ മത്സരവും ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ വലിയ മത്സരവും ലയണൽ മെസ്സിക്ക് നഷ്ടമായേക്കും. ലിയോണിനെതിരായ മത്സരത്തിനിടയിൽ ആണ് പരിക്കേറ്റത് എന്നാണ് പി എസ് ജി പറയുന്നത്.
അന്ന് മെസ്സിയെ സബ്ബ് ചെയ്തപ്പോൾ മെസ്സി പോചടീനോയോട് തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇന്ന് വന്ന സ്കാൻ റിപ്പോർട്ടിൽ മുട്ടിന് ചെറിയ പരിക്ക് ഉണ്ട് എന്നാണ് കണ്ടെത്തിയത്. ഒരാഴ്ച എങ്കിലും മെസ്സി പുറത്ത് ഇരിക്കേണ്ടി വന്നേക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് മുമ്പ് മെസ്സി ഫിറ്റ്നെസ് വീണ്ടെടുക്കണം എന്നാകും പി എസ് ജി ആരാധകർ ആഗ്രഹിക്കുന്നത്.