ജോറാണ് ജോസ് ബട്ലർ!! 164 റൺസ് വിജയ ലക്ഷ്യം ഉയർത്തി ഇംഗ്ലണ്ട്

20211101 212420

ശ്രീലങ്കയ്ക്ക് എതിരെ 164 റൺസിന്റെ വിജയ ലക്ഷ്യം ഉയർത്തി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു. ജോസ് ബട്ലറിന്റെ ഗംഭീര ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ നൽകിയത്. 67 പന്തിൽ 101 റൺസ് എടുത്ത താരം തന്റെ ഇംഗ്ലണ്ടിനായുള്ള ആദ്യ ടി20 സെഞ്ച്വറി നേടി. 6 സിക്സും 6 ഫോറും അടങ്ങിയതായിരുന്നു ബട്ലറിന്റെ ഇന്നിങ്സ്. 3 വിക്കറ്റിന് 35 റൺസ് എന്ന നിലയിൽ തുടക്കത്തിൽ പതറിയ ഇംഗ്ലണ്ടിനെ ബട്ലറും ഓയിൻ മോർഗനും ചേർന്നാണ് രക്ഷിച്ചത്.

മോർഗൻ 36 പന്തിൽ നിന്ന് 40 റൺസ് എടുത്തു. 3 സിക്സുകൾ അടിക്കാൻ മോർഗനായി. 6 റൺസ് എടുത്ത റോയ്, 6 റൺസുമായി മലാൻ, റൺ ഒന്നും എടുക്കാതെ ബെയർസ്റ്റോ എന്നിവർ നിരാശ നൽകി. ഹസരംഗ ശ്രീലങ്കയ്ക്ക് വേണ്ടി 3 വിക്കറ്റ് നേടി.

Previous articleപ്രീസീസൺ മത്സരത്തിൽ ഒഡീഷയെ കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തി
Next articleമെസ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനും ഇല്ല