മെസ്സി ഇല്ലാത്ത പി എസ് ജി വീണ്ടും പതറി, ചാമ്പ്യൻസ് ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ ജയമില്ല

ചാമ്പ്യൻസ് ലീഗിൽ പി എസ് ജി എന്ന വമ്പന്മാരെ പിടിച്ചുകെട്ടാൻ പോർച്ചുഗീസ് ക്ലബായ ബെൻഫികയ്ക്ക് ആയി. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ പി എസ് ജി 1-1 എന്ന സമനില ആണ് ഇന്ന് വഴങ്ങിയത്. ഫ്രഞ്ച് ലീഗിലെ അവസാന മത്സരം പോലെ ഇന്നും അവസരങ്ങൾ സൃഷ്ടിക്കാൻ പി എസ് ജി പ്രയാസപ്പെട്ടു. രണ്ട് ഗോളുകളും ഇന്ന് പെനാൾട്ടിയിലൂടെ ആണ് വന്നത്.

20221012 015853

40ആം മിനുട്ടിൽ ആദ്യം പി എസ് ജിക്ക് ഒരു പെനാൾട്ടി ലഭിച്ചു‌. അത് എംബപ്പെ സുഖമായി ലക്ഷ്യത്തിലേക്ക് എത്തിച്ചു. രണ്ടാം പകുതിയ ആയിരുന്നു ബെൻഫികയുടെ ഗോൾ. ബെഫികയ്ക്ക് വേണ്ടി മാരിയോയും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ഇതിനു ശേഷം ഗോൾ ഒന്നും പിറന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ നിന്ന് പി എസ് ജിക്കും ബെൻഫികയ്ക്കും 8 പോയിന്റ് ആണുള്ളത്.