“ഇന്നത്തെ പോരാട്ടം മെസ്സിയും പോഗ്ബയും തമ്മിൽ” – ഇബ്രാഹിമോവിച്

- Advertisement -

ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം യഥാർത്ഥത്തിൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടമാണെന്ന് സ്ലാട്ടാൻ ഇബ്രാഹിമോവിച്. ബാഴ്സലോണക്ക് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയും മുമ്പ് കളിച്ച താരമാണ് സ്ലാട്ടാൻ. ഒരു ടീമിലെയും പ്രധാന താരങ്ങൾ മെസ്സിയും പോഗ്ബയുമാണ്. കളത്തിൽ മാജിക്ക് കാണിക്കാൻ കഴിയുന്നതും ഇവർക്കാണ്. അതുകൊണ്ട് പോരാട്ടം ഇരുവരും തമ്മിൽ ആകും. സ്ലാട്ടാൻ പറഞ്ഞു.

മെസ്സി കാണിക്കുന്ന അത്ഭുതങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. പോഗ്ബയും അതുപോലെ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോളവസരങ്ങൾ സൃഷ്ടിക്കാൻ പോഗ്ബ മാജിക്ക് വേണ്ടി വരുമെന്നും സ്ലാട്ടാൻ പറഞ്ഞു. ഫുട്ബോൾ ഒരു ടീം ഗെയിം ആണെങ്കിലും ഇന്നത്തെ കളിയുടെ ഫലം നിർണയിക്കുക ഇവർ രണ്ടു പേരുടെയും പ്രകടനമായിരിക്കും എന്നും സ്ലാട്ടാൻ പറഞ്ഞു.

Advertisement