പെകൂസന്റെ ഗോൾ, ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഗോൾ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരം കറേജ് പെകൂസണെ തേടി ഒരു പുരസ്കാരം എത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരമാണ് പെകൂസണ് ലഭിച്ചിരിക്കുന്നത്. ഐ എസ് എൽ ആരാധകരാണ് പെകൂസന്റെ ഗോളിനെ മികച്ച ഗോളായി തിരഞ്ഞെടുത്തത്. ബെംഗളൂരു എഫ് സിക്ക് എതിരെ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഗംഭീര ഗോളിനാണ് പുരസ്കാരം.

ആരാധകരുടെ വോട്ടിങ്ങിലൂടെ ആയിരുന്നു മികച്ച ഗോൾ ഏതെന്ന് തിരഞ്ഞെടുത്തത്. മികുവിന്റെയും കോറോയുടെയും അടക്കം പത്തോളം ഗോളുകൾ മികച്ച ഗോളിനായി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ വോട്ടിംഗ് വെച്ചാൽ എന്നും വിജയിച്ചിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്തവണയും വിജയിക്കുകയായിരുന്നു. നേരത്തെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരം സഹൽ അബ്ദുൽ സമദും നേടിയിരുന്നു.

Advertisement