ഗോൾ സ്കോറിങ്ങിൽ റൊണാൾഡോയെ പിന്നിലാക്കി മെസ്സി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഗോൾ സ്കോറിങ്ങിൽ ഒരു റെക്കോർഡ് മെസ്സി തിരിച്ചു പിടിച്ചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തം.

ഇന്നലെ പിഎസ്‌വിക്കെതിരെ ഗോൾ കണ്ടെത്തിയ മെസ്സി ചാമ്പ്യൻസ്ലീഗിൽ തന്റെ ഗോളുകളുടെ എണ്ണം 106 ആക്കിയിരുന്നു. 106 എണ്ണവും ബാഴ്സലോണക്ക് വേണ്ടി നേടിയ മെസ്സി റൊണാൾഡോയുടെ റെക്കോർഡ് മറികടക്കുകയായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി 105 ഗോളുകൾ ആണ് റൊണാൾഡോ നേടിയത്.

Advertisement