
- Advertisement -
ചാമ്പ്യൻസ് ലീഗിൽ നാപോളിക്ക് ജയം. ഒന്നിന്നെതിരെ മൂന്നു ഗോളുകൾക്ക് നാപോളി റെഡ് സ്റ്റാർ റെഡ് സ്റ്റാർ ബെൽഗ്രെഡിനെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ മാരെക് ഹാംസിക്കും ഇരട്ട ഗോളുകളുമായി ഡ്രൈസ് മെർട്ടൻസുമാണ് നാപോളിക്ക് വേണ്ടി ഗോളടിച്ചത്. അതെ സമയം ബെൻ നബൗനെ റെഡ് സ്റ്റാറിന്റെ ആശ്വാസ ഗോൾ നേടിയത്. റെഡ് സ്റ്റാറിനെ നാപോളി പരാജയപ്പെടുത്തിയെങ്കിലും അവസാന പതിനാറിൽ കടക്കാൻ നാപോളിക്ക് സാധിച്ചില്ല.
പാരിസിൽ ലിവർപൂൾ പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ നാപോളി നോക്ക്ഔട്ടിൽ കടക്കുമായിരുന്നു. പിഎസ്ജിയുമായുള്ള രണ്ടു മത്സരങ്ങളിലെ സമനിലയും റെഡ് സ്റ്റാറിനെതിരായ സമനിലയുമാണ് നാപോളിക്ക് വിനയായത്. ഗ്രൂപ്പ് സിയിൽ ഒൻപത് പോയിന്റുമായി നാപോളിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇനി ലിവർപൂളിനെയാണ് നാപോളി ചാമ്പ്യൻസ് ലീഗിൽ നേരിടുക.
Advertisement