ലിവർപൂളിനെ തോൽപ്പിച്ച് പിഎസ്ജി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ കഷ്ടകാലം തുടരുകയാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും ലിവർപൂളിനു പരാജയം. പിഎസ്ജി ആണ് ലിവർപൂളിനെ ഇന്ന് പുലർചെ നടന്ന മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ലിവർപൂൾ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ റെഡ്സ്റ്റാർ ബെൽഗ്രിഡിനോടും ലിവർപൂൾ പരാജയപ്പെട്ടിരുന്നു.

ലിവർപൂളിനെതിരെ ശക്തമായ ടീമിനെ തന്നെ അണിനിരത്തിയ പിഎസ്ജി 13ആം മിനിറ്റിൽ തന്നെ ലീഡ് എടുത്തു. പ്രതിരോധ നിര താരം ഹുവാൻ ബെർനെറ്റ് ആണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ 37ആം മിനിറ്റിൽ നെയ്മറും ഗോൾ നേടി പിഎസ്‌ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ജെയിംസ് മിൽനർ ലിവർപൂളിന് വേണ്ടി ഒരു ഗോൾ മടക്കി എങ്കിലും പിഎസ്ജിയുടെ വിജയത്തെ തടയാൻ അത് മതിയാവുമായിരുന്നില്ല.

പരാജയത്തോടെ ലിവർപൂളിന്റെ നോക്ഔട്ട് ഘട്ട പ്രവേശനം തുലാസിൽ ആയി. ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങൾ പിന്നിട്ടപ്പോൾ 9 പോയിന്റുമായി നപോളി ആണ് ഒന്നാമതുള്ളത്. 8 പോയിന്റുമായി പിഎസ്ജി രണ്ടാമത് നിൽക്കുമ്പോൾ 6 പോയിന്റ് മാത്രമുള്ള ലിവർപൂൾ മൂന്നാമതാണ്.

Advertisement