ഇന്നലെ ബാഴ്സലോണക്ക് എതിരെ കളിച്ചതിനേക്കാൾ നന്നായി കളിക്കാൻ ലിവർപൂളിന് ഒരിക്കലും ആകില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. അത്ര മികച്ച പ്രകടനമായിരുന്നു ലിവർപൂൾ നടത്തിയത്. തന്റെ ടീമിന്റെ ഇതുവരെ ഉള്ള ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. പക്ഷെ അത് വന്നത് ബാഴ്സലോണക്ക് എതിരെ ആയി എന്നത് സങ്കടകരം ആണ്. ബാഴ്സലോണ അത്രയ്ക്ക് വലിയ ടീമാണെന്നും ക്ലോപ്പ് പറഞ്ഞു.
ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മെസ്സിയുടെ ഇരട്ട ഗോളുകൾ ആയിരുന്നു ലിവർപൂളിന് തിരിച്ചടി ആയത്. മെസ്സിയുടെ ഫ്രീകിക്ക് ഒരു വിധത്തിലും തടയാൻ ആകുമായിരുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. ആ ഫ്രീ കിക്ക് ഒഴികെ മെസ്സിയെ നന്നായി ഡിഫൻഡ് ചെയ്യാൻ ലിവർപൂളിനായി. ക്ലോപ്പ് പറഞ്ഞു.
ചില സമയങ്ങളിൽ മെസ്സി എത്ര വലിയ താരമാണ് എന്ന് എല്ലാവരും അംഗീകരിച്ച് അദ്ദേഹത്തെ വണങ്ങേണ്ടതുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.