സ്റ്റാംഫോഡ് ബ്രിഡ്ജ് ചിത്രങ്ങളുമായി ചെൽസിയുടെ പുത്തൻ ജേഴ്സി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസി അടുത്ത സീസണിലേക്ക് ഉള്ള തങ്ങളുടെ കിറ്റ് പുറത്തിറക്കി. ഹസാർഡ് അടക്കമുള്ള താരങ്ങൾ ജേഴ്സി അണിഞ്ഞുള്ള ചിത്രങ്ങളും ക്ലബ്ബ് പുറത്ത് വിട്ടിട്ടുണ്ട്. ചെൽസിയുടെ സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ ചിത്രങ്ങൾ കൊണ്ടുള്ള തീർത്തും പുതുമയുള്ള ജേഴ്‌സിയാണ് ക്ലബ്ബ് പുറത്തിറക്കിയത്.

സ്പോർട്സ് വെയർ ഭീമൻമാരായ നൈക്കാണ് ജേഴ്സി തയ്യാറാക്കിയത്. സ്റ്റാംഫോഡ് ബ്രിഡ്ജിലെ പ്രശസ്തമായ മാത്യു ഹാർഡിങ് സ്റ്റാൻഡ്, ഷെഡ് എൻഡ് എന്നിവയുടെ ചിത്രങ്ങൾ ആണ് ജേഴ്സിയിൽ ഉള്ളത്. റയൽ മാഡ്രിഡിലേക് പോകും എന്ന് കരുതപ്പെടുന്ന ഹസാർഡും പുതിയ ജേഴ്സി ചിത്രങ്ങളിൽ ഉള്ളത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. പക്ഷെ താരം ക്ലബ്ബ്മായി കരാർ പുതുക്കുമോ എന്നത് ഉറപ്പില്ല.