റൊണാൾഡോയെ മറികടന്ന് ഒരു റെക്കോർഡ് കൂടെ മെസ്സി സ്വന്തമാക്കി

Newsroom

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനെതിരെ നേടിയ ഗോളോടെ ബാഴ്സലോണ താരം ലയണൽ മെസ്സി പുതിയ ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ടീമുകൾക്ക് എതിരെ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് മെസ്സിക്ക് സ്വന്തമായത്. ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ ഗോൾ വേട്ടയ്ക്ക് ഇരയാകുന്ന 34ആമത്തെ ക്ലബാണ് ഡോർട്മുണ്ട്.

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് മെസ്സി ഇന്ന് മറികടന്നത്. റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ 33 ക്ലബുകൾക്ക് എതിരെയാണ് ഇതുവരെ ഗോൾ സ്കോർ ചെയ്തത്. റയൽ മാഡ്രിഡ് ഇതിഹാസം റൗളും 33 ടീമുകൾക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ ഗോക്ക് നേടിയിറ്റുണ്ട്