നല്ല ഫോം തുടരാം എന്ന പ്രതീക്ഷയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റയ്ക്ക് എതിരെ

Cristiano Ronaldo Goal 768x512

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ നാലാം മത്സരത്തിൽ ഇറങ്ങും. ഇറ്റലിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ അറ്റലാന്റയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളിന് പിറകിൽ പോവുകയും പിന്നീട് 3-2ന് വിജയിക്കുകയുമായിരുന്നു. ഇപ്പോൾ ഗ്രൂപ്പിൽ 6 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 4 പോയിന്റുള്ള അറ്റലാന്റ മൂന്നാമതും നിൽക്കുന്നു.

സ്പർസിന് എതിരെ നേടിയ വിജയത്തോടെ ഒലെ ഗണ്ണാർ സോൽഷ്യറും മാഞ്ചസ്റ്റർ യുണൈറ്റഡും ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇന്ന് വിജയിച്ചാലെ ആ തിരിച്ചുവരവിന് അടിവര ഇടാൻ ആവുകയുള്ളൂ. ഒലെ ഇന്നും 5 ഡിഫൻഡർമാർ എന്ന ടാക്ടിക്സ് ഉപയോഗിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അങ്ങനെ ആണെങ്കിൽ ഇന്നും പല അറ്റാക്കിംഗ് താരങ്ങൾ ബെഞ്ചിൽ ആകും. അറ്റലാന്റയ്ക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. അവരുടെ പ്രധാന താരങ്ങളിൽ പലരും തിരികെ എത്തിയത് കൊണ്ട് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കാം എന്ന് അറ്റലാന്റ കരുതുന്നു.

ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം സോണി ലൈവിൽ കാണാൻ ആകും.

Previous articleക്ലബ് വിടാൻ ഹസാർഡിന് താല്പര്യം ഉണ്ടെങ്കിൽ തടസ്സം നിൽക്കില്ല എന്ന് ആഞ്ചലോട്ടി
Next articleനുനോയെ പുറത്താക്കിയതിൽ സങ്കടം ഉണ്ടെന്ന് ഒലെ