ക്ലബ് വിടാൻ ഹസാർഡിന് താല്പര്യം ഉണ്ടെങ്കിൽ തടസ്സം നിൽക്കില്ല എന്ന് ആഞ്ചലോട്ടി

20211102 002718

റയൽ മാഡ്രിഡ് താരം ഹസാർഡിന് ക്ലബ് വിടാൻ താല്പര്യം ഉണ്ട് എങ്കിൽ താൻ തടസ്സം നിൽക്കില്ല എന്ന് റയൽ പരിശീലകൻ ആഞ്ചലോട്ടി. താൻ ഒരിക്കലും ഒരു താരത്തിനും ക്ലബിൽ നിൽക്കാൻ താല്പര്യം ഇല്ല എങ്കിൽ തടയ്യാറില്ല എന്ന് ആഞ്ചലോട്ടി പറഞ്ഞു. ക്ലബ് വിടാൻ ആഗ്രഹിക്കുന്നവർക്ക് ഒക്കെ ക്ലബ് വിടാം താൻ അവസരം നൽകും എന്നും ആഞ്ചലോട്ടി പറഞ്ഞു. ഹസാർഡ് മാച്ച് ഫിറ്റ് ആണെങ്കിലും ആഞ്ചലോട്ടി ഹസാർഡിനു മുകളിൽ വിനീഷ്യസിനെയാണ് ആദ്യ ഇലവനിൽ തിരഞ്ഞെടുക്കുന്നത്.

വിനീഷ്യസ് സീസണിൽ ഇതുവരെ 14 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടുകയും 5 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹസാർഡ് ഫിറ്റ് ആണെങ്കിലും പരിശീലകൻ എന്ന നിലയിൽ താൻ വേറെ ഒരു കളിക്കാരനെ ആണ് പരിഗണിക്കുന്നത് എന്ന് ആഞ്ചലോട്ടി പറഞ്ഞു. വിനീഷ്യസ് യുവതാരമാണ്. അദ്ദേഹത്തിന് ഇപ്പോൾ വിശ്രമം ആവശ്യമില്ല എന്നും ആഞ്ചലോട്ടി പറഞ്ഞു.

Previous articleപൊരുതി വീണ് ശ്രീലങ്ക, നാലാം ജയവുമായി സെമി ഉറപ്പാക്കി ഇംഗ്ലണ്ട്
Next articleനല്ല ഫോം തുടരാം എന്ന പ്രതീക്ഷയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റയ്ക്ക് എതിരെ