നുനോയെ പുറത്താക്കിയതിൽ സങ്കടം ഉണ്ടെന്ന് ഒലെ

Images (19)

സ്പർസ് പരിശീലകൻ നുനോ സാന്റോസിനെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് വേദന നൽകുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. കഴിഞ്ഞ കളിയിൽ സ്പർസ് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 3-0ന് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു സ്പർസ് നുനോയെ പുറത്താക്കിയത്. ആ മത്സരം തുടങ്ങുന്നത് വരെ ഒലെയുടെ ജോലി പോകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

“നല്ല മനുഷ്യർക്ക് ജോലി നഷ്‌ടപ്പെടുന്നത് കാണുന്നത് ഒരിക്കലും സന്തോഷകരമല്ല” ഒലെ പറഞ്ഞു. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു, ടോട്ടൻഹാമിലെ സാഹചര്യം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ, ഇങ്ങനെ ഒരാൾക്ക് സംഭവിക്കുമ്പോൾ ഒരിക്കലും സന്തുഷ്ടനാകാൻ ആവില്ല.” ഒലെ പറഞ്ഞു.

Previous articleനല്ല ഫോം തുടരാം എന്ന പ്രതീക്ഷയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റയ്ക്ക് എതിരെ
Next articleചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ, ബാഴ്സലോണക്ക് നിർണായകം