മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കൊണ്ട് ലൈപ്സിഗ് യൂറോപ്പ ലീഗിലേക്ക്

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കൊണ്ട് ലൈപ്സിഗ് യൂറോപ്പ് ലീഗിൽ സ്ഥാനം ഉറപ്പിച്ചു. ജർമ്മനിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഗോളിനായിരുന്നു ലൈപ്സിഗിന്റെ വിജയം. ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ സൊബോസ്ലയി ആണ് ലൈപ്സിഗിനായി ഗോൾ നേടിയത്. ലൈമറിന്റെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. ശക്തമായ ആദ്യ ഇലവനെ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി ഇറക്കിയത് എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ആയില്ല.

രണ്ടാം പകുതിയി 71ആം മിനുട്ടിൽ ആൻഡ്രെ സിൽവ ലൈപ്സിഗിന്റെ രണ്ടാം ഗോൾ നേടി. കളിയുടെ 77ആം മിനുട്ടിൽ മെഹ്രസിലൂടെ ഒരു ഗോൾ മടക്കാൻ സിറ്റിക്ക് ആയെങ്കിലും പരാജയം തടയാൻ ആയില്ല.

ഈ വിജയത്തോടെ ലൈപ്സിഗ് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു. നാലാം സ്ഥാനത്തുള്ള ക്ലബ് ബ്രുജെ പി എസ് ജിയോട് പരാജയപ്പെട്ടത് കൊണ്ട് തന്നെ ഇന്ന് വിജയിച്ചില്ല എങ്കിലും ലൈപ്സിഗ് മൂന്നാമത് ഫിനിഷ് ചെയ്യുമായിരുന്നു. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കൊണ്ട് ലൈപ്സിഗ് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി. ഇന്ന് പരാജയപ്പെട്ടു എങ്കിലും മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്ക് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ഉള്ളത്.