യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് നിർണായകമായ രണ്ട് ക്വാർട്ടർ ഫൈനലുകൾ നടക്കും. മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെയും ജർമ്മനിയിൽ മ്യൂണിക്കൽ വച്ച് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആഴ്സണലിനെയും നേരിടും. ഈ രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ആദ്യ പാദം സമനിലയിൽ അവസാനിച്ചിരുന്നു.
മാഡ്രിഡിൽ നടന്ന റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരം 3-3 എന്ന സമനിലയിലാണ് പിരിഞ്ഞത്. ഇന്ന് സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഇതുകൊണ്ട് തന്നെ സിറ്റിക്ക് ആധിപത്യം ഉണ്ടാകും.
ആഴ്സണലും ബയേണും തമ്മിൽ ആദ്യപാദത്തിൽ 2-2 എന്ന സമനിലയിൽ ആയിരുന്നു പിരിഞ്ഞിരുന്നത്. ബുണ്ടസ് ലീഗ കിരീടം നഷ്ടപ്പെട്ട ബയേണ് ചാമ്പ്യൻസ് ലീഗിലാണ് ഇനി ആകെയുള്ള പ്രതീക്ഷ. അതുകൊണ്ടുതന്നെ അവർ സെമി ഫൈനൽ ഉറപ്പിക്കാനാകും ഇന്ന് ശ്രമിക്കുക.
ആഴ്സണൽ ആകട്ടെ പ്രീമിയർ ലീഗിൽ ഒരു വലിയ പരാജയം നേരിട്ടാണ് വരുന്നത്. അവസാന മത്സരത്തിൽ അവർ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന ടീമുകൾ തമ്മിലാകും സെമി ഫൈനലിൽ ഏറ്റുമുട്ടുക. ഇന്നത്തെ രണ്ടു മത്സരങ്ങളും രാത്രി 12:30ന് ആരംഭിക്കും. കളി തൽസമയം സോണി ലൈവിൽ കാണാം.