ഗ്രൂപ്പിൽ ഒന്നാമതാകാനുള്ള സുവർണ്ണാവസരം മാഞ്ചസ്റ്റർ യുണൈറ്റഡ് തുലച്ചു കളഞ്ഞു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വലൻസിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. എട്ടു മാറ്റങ്ങളുമായാണ് മൗറീനോ ഇന്ന് വലൻസിയക്ക് എതിരെ ടീമിനെ ഇറക്കിയത്. അതിന് മൗറീനോ വില കൊടുക്കേണ്ടതായും വന്നു.
കളിയുടെ ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ സോളർ ആണ് ആദ്യം വലൻസിയയെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ജോൺസ് വരുത്തിയ വലിയ പിഴ രണ്ടാം ഗോളിലും കലാശിച്ചു. ഗോൾകീപ്പറെ നോക്കാതെ ജോൺസ് കൊടുത്ത ബാക്ക് പാസ് യുണൈറ്റഡ് വലയിൽ തന്നെ ആവുകയായിരുന്നു. കളിയുടെ അവസാനം റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ തോൽവിയുടെ ഭാരം കുറച്ച ഗോൾ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവന്റസ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് വിജയിച്ചിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രൂപ്പ് ചാമ്പ്യന്മാർ ആകാമായിരുന്നു.