യുവന്റസിനെ അട്ടിമറിച്ച് ചരിത്രമെഴുതി യങ്ങ് ബോയ്സ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിത അട്ടിമറി. ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിനെ യങ്ങ് ബോയ്സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യങ്ങ് ബോയിസിന്റെ ജയം. യങ്ങ് ബോയിസിന്റെ ചരിത്രത്തിലാദ്യത്തെ ഗ്രൂപ്പ് സ്റ്റേജ് ജയമാണിത്. വെറ്ററൻ താരം ഗിയൂം ഹൊറവോയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് അപ്രതീക്ഷിതമായ തിരിച്ചടി നൽകിയത്. യുവന്റസിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും പരാജയമറിഞ്ഞതിനാൽ അടുത്ത ഘട്ടത്തിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ യുവന്റസ് കടക്കും.

യുവന്റസിന്റെ ആശ്വാസ ഗോൾ അടിച്ചത്  ഡിബാലയാണ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഗോളിനുള്ള വഴിയൊരുക്കിയത്. ഡിബാലയുടെ മറ്റൊരു ഗോൾ റൊണാൾഡോയുടെ ഓഫ് സൈഡ് കാരണം റഫറി അനുവദിക്കുകയും ചെയ്തിരുന്നില്ല. പ്രതിരോധത്തിലെ പാളിച്ചകളാണ് യുവന്റസിനെ രണ്ടു ഗോളുകളും വഴങ്ങുന്നതിലേക്ക് നയിച്ചത്. ഗോളടിക്കാനുള്ള മികച്ച അവസരങ്ങളും റൊണാൾഡോ ഉൾപ്പെടെയുള്ള യുവന്റസിന്റെ പേരുകേട്ട ആക്രമണ നിര നഷ്ടപ്പെട്ടുത്തി.