കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ലിവർപൂൾ ആ കിരീട നേട്ടം ആഘോഷിക്കാൻ നടന്ന ട്രോഫി പരേഡിൽ അണിനിരന്നത് ലക്ഷങ്ങൾ. ഏകദേശം ഏഴരലക്ഷം ലിവർപൂൾ ആരാധകരാണ് പരേഡിന്റെ വഴികളിൽ അണിനിരന്നത്. തന്നെ നടത്തി. ഇന്നലെ ആണ് മേഴ്സിസൈഡിനെ ചുവപ്പ് അണിയിച്ചു കൊണ്ട് ഗംഭീര ട്രോഫി പരേഡ് നടന്നത്. ആയിരക്കണക്കിന് ലിവർപൂൾ ആരാധകർ പരേഡിന്റെ ഭാഗമായി. നീണ്ട കാലത്തിനു ശേഷം ലഭിച്ച കിരീടം ആഘോഷമാക്കി തന്നെ ലിവർപൂൾ ആരാധകർ മാറ്റുകയായിരുന്നു. അലെർടൺ മേസ് മുതൽ വാട്ടർഫ്രണ്ട് വരെയാണ് പരേഡ് നടന്നത്.
ലിവർപൂൾ ആരാധകരെ കണ്ട് കണ്ണു നിറഞ്ഞു പോയെന്ന് പരിശീലകനായ ക്ലോപ്പ് പറഞ്ഞു. ഈ ആരാധകരെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഇത്രയും ആരാധകരുടെ വികാരം നേരിട്ട് കണ്ടത് ആണ് ഏറ്റവും വലിയ അനുഭൂതി എന്നും ക്ലോപ്പ് പറഞ്ഞു. തുറന്ന ചുവപ്പ് ബസിൽ ആയിരുന്നു ലിവർപൂൾ താരങ്ങൾ ഇന്നലെ യാത്ര ചെയ്തത്. ലിവർപൂളിന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഇത്.