ഗോകുലത്തിന്റെ വി പി സുഹൈർ ഇനി മോഹൻ ബഗാനിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലത്തിന്റെ മുന്നേറ്റ നിരയിൽ നിന്ന് കൊൽക്കത്തയിലേക്ക് വീണ്ടും വണ്ടി കയറുകയാണ് വി പി സുഹൈർ. അവസാന രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിൽ കളിക്കുന്ന സുഹൈർ ഇപ്പോൾ മോഹൻ ബഗാനുമായാണ് കരാറിൽ എത്തിയിരിക്കുന്നത്. ഇത്തവണ കൊൽക്കത്ത ഫുട്ബോൾ ലീഗു മുതൽ സുഹൈർ ബഗാൻ ജേഴ്സി അണിയും.

മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. കഴിഞ്ഞ ഐലീഗിലും അതിനു മുമ്പത്തെ കേരള പ്രീമിയർ ലീഗിലും ഗോകുലം ജേഴ്സിയിൽ സുഹൈർ ഉണ്ടായിരുന്നു. കഴിഞ്ഞ ഐലീഗിൽ നല്ല പ്രകടനങ്ങൾ ഉണ്ടായി എങ്കിലും സ്ഥിരത ഇല്ലാത്തത് സുഹൈറിന് വിനയായി. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.