“ലിവർപൂൾ അറ്റാക്ക് ഭയപ്പെടുത്തുന്നത്” – ബാഴ്സലോണ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ അറ്റാക്ക് ഭയപ്പെടുത്തുന്നതാണ് എന്ന് ബാഴ്സലോണ പരിശീലകൻ വല്വെർഡെ‌. ലിവർപൂളിനെ ഇന്ന് ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദത്തിൽ നേരിടാൻ ഇരിക്കുകയാണ് ബാഴ്സലോണ. ലിവർപൂൾ എതിരാളികൾക്ക് പല വിധത്തിലും ഭയം നൽകുന്ന ടീമാണെന്ന് വാല്വെർഡെ പറഞ്ഞു. ലിവർപൂളിന്റെ ഹൈ പ്രസിംഗ്, റിതം ഒക്കെ പകരം വെക്കാൻ ഇല്ലാത്തതാണ്. വാല്വെർഡെ പറഞ്ഞു.

ഒരു നിമിഷം പോലും ലിവർപൂളിനെതിരെ അടങ്ങി നിൽക്കാൻ പറ്റില്ല. 15 മിനുട്ട് കൊണ്ട് എതിരാളികളെ തച്ചുടച്ച് കളി സ്വന്തമാക്കാൻ കഴിയുള്ളവരാണ് ലിവർപൂൾ വാല്വെർഡെ പറഞ്ഞു. ക്ലോപ്പ് ഡോർട്മുണ്ടിൽ കളിച്ച ശൈലി തന്നെയാണ് ലിവർപൂളിലും കൊണ്ടു വന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലിവർപൂളിനെ ചെറുതായി കാണാബെ ആകില്ല എന്നുൻ വാല്വെർഡെ കൂട്ടിച്ചേർത്തു.