റയൽ മാഡ്രിഡ് ഇതിഹാസം റൗളിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി. പിഎസ്ജിക്കെതിരായ മത്സരത്തിലാണ് മെസ്സി ഈ നേട്ടം കുറിച്ചത്. തുടർച്ചയായ 17ആം വർഷവും ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്. ക്യാമ്പ് നൗവിൽ പിഎസ്ജിക്കെതിരെ 4-1 ന്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും 27ആം മിനുട്ടിലെ പെനാൽറ്റിയിലൂടെയാണ് മെസ്സി റൗളിന്റെ റെക്കോർഡിനൊപ്പമെത്തിയത്.
2005ലാണ് മെസ്സി തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്നത്. അതേ സമയം റൗൾ 1995ൽ റയൽ മാഡ്രിഡിൽ തുടങ്ങി 2011ൽ ഷാൽകെക്ക് വേണ്ടിയും ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചിരുന്നു. തുടർച്ചയായ 17ആം വർഷം ഇരു താരങ്ങൾക്കും ഗോളടിക്കാൻ സാധിച്ചു. ഈ സീസണിലെ 20ആം ഗോളാണ് മെസ്സി ഇന്നലെ അടിച്ചത്.