ഇന്നലെ ചെൽസിയെ സംബന്ധിച്ചെടുത്തോളം നിരാശയുടെ ദിവസമായിരുന്നു. ബയേണെ നേരിട്ട ചെൽസി 4-1ന്റെ വലിയ പരാജയം നേരിടുകയും ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാജയത്തിൽ വലിയ നിരാശ ഇല്ല എന്ന് ലമ്പാർഡ് പറഞ്ഞു. തന്റേത് ഒരു യുവ ടീമാണ്. അവർ ഈ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളും. എനിക്ക് ഉറപ്പുണ്ട് അവർ തിരികെവന്ന് ഭാവിയിൽ വലിയ പ്രകടനങ്ങൾ ചാമ്പ്യൻസ് ലീഗിൽ നടത്തും എന്ന്. ലമ്പാർഡ് പറഞ്ഞു.
ഇന്നലെ ചെൽസിയുടെ 6 ഫസ്റ്റ് ടീം താരങ്ങൾ പരിക്കും സസ്പെൻഷനും കാരണം പുറത്തായിരുന്നു. ഇത് ടീമിനെ ബാധിച്ചു എന്നും ലമ്പാർഡ് പറഞ്ഞു. ഇന്നലെ കളിച്ച ബയേണിന്റെ താരങ്ങളുടെയും ചെൽസി താരങ്ങളുടെയും ചാമ്പ്യൻസ് ലീഗിലെ പരിചയസമ്പത്തിലെ വ്യത്യാസം നോക്കണം എന്നും തന്റെ താരങ്ങളിൽ താൻ ഒരുപാട് നല്ല കാര്യങ്ങൾ കണ്ടു എന്നും ലമ്പാർഡ് പറഞ്ഞു. ബയേൺ മികച്ച ടീമാണ് എന്നും ഈ സീസണിൽ കിരീട സാധ്യത ഏറെയുള്ള ടീമാണെന്നും ലമ്പാർഡ് പറഞ്ഞു.