“അത്ലറ്റിക്കോ മാഡ്രിഡ് എന്തിന് ഈ മോശം ഫുട്ബോൾ കളിക്കുന്നു” – വിമർശനവുമായി ക്ലോപ്പ്

Newsroom

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട് ലിവർപൂൾ പുറത്തായത് ക്ലോപ്പിന് വലിയ നിരാശ തന്നെയാണ് നൽകുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് ടാക്ടിക്സുകളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്ലോപ്പ്. എന്തിനാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇങ്ങനെ മോശം ഫുട്ബോൾ കളിക്കുന്നത് എന്ന് ക്ലോപ്പ് ചോദിക്കുന്നു. അവർക്ക് കൊകെയെയും സൗളിനെയും പോലെയുള്ള ലോകോത്തര താരങ്ങൾ ഉണ്ട്.എന്നിട്ടും ഈ ഫുട്ബോൾ ആണ് അത്ലറ്റിക്കോ കളിക്കുന്നത്. ക്ലോപ്പ് പറയുന്നു.

ഇന്നലെ ആൻഫീൽഡിൽ വന്ന് 3-2ന്റെ വിജയമായിരുന്നു സിമിയോണിയുടെ ടീം സ്വന്തമാക്കിയത്. ഡിഫൻസിലൂന്നി കളിച്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഒരു ഉത്തരവും ലിവർപൂൾ മറുപടിയായി ഉണ്ടായിരുന്നില്ല. അത്ലറ്റിക്കോ മാഡ്രിഡ് കൗണ്ടർ അറ്റാക്ക് മാത്രമാണ് കളിക്കുന്നത് എന്നും ക്ലോപ്പ് പരാതി പറഞ്ഞു. താരങ്ങൾ മതിലു പോലെ നിൽക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. ലിവർപൂളിന്റെ തരങ്ങൾ മികച്ച പ്രകടനം തന്നെ നടത്തി എന്നും തന്റെ താരങ്ങളെ ഓർത്ത് അഭിമാനം ഉണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.