“ജയിക്കൻ വേണ്ടിയാണ് കളിക്കുന്നത്” – ക്ലോപ്പിന് മറുപടിയുമായി സിമിയോണി

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫുട്ബോൾ ശൈലിയെ വിമർശിച്ച ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് മറുപടിയുമായി അത്ലറ്റിക്കോ പരിശീലകൻ സിമിയോണി രംഗത്ത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് ശൈലി ശരിയല്ല എന്നും ഈ ഫുട്ബോൾ അല്ല നല്ല ഫുട്ബോൾ അവർ കളിക്കണം എന്നും ക്ലോപ്പ് ഇന്നലെ പരാജയത്തിനു ശേഷം പറഞ്ഞിരുന്നു. സിമിയോണിയുടെ ടീം 3-2ന്റെ വിജയമാണ് ഇന്നലെ ആൻഫീൽഡിൽ സ്വന്തമാക്കിയത്.

എന്നാൽ ക്ലോപ്പിന്റെ വിമർശനങ്ങൾ കാര്യമാക്കുന്നില്ല എന്ന് സിമിയോണി പറഞ്ഞു. താൻ വിജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ടാക്ടിക്സ് എതിരാളികളുടെ കുറവ് മുതലെടുക്കാൻ ഉള്ളതാകും. അതാണ് താൻ ആൻഫീൽഡിൽ ചെയ്തത്. സിമിയോണി പറഞ്ഞു. തന്റെ താരങ്ങളുടെ പോരാട്ട വീര്യത്തിൽ അഭിമാനം ഉണ്ട് എന്നും സിമിയോണി കൂട്ടിച്ചേർത്തു.

Advertisement