“യുവന്റസ് എന്നാൽ റൊണാൾഡോ മാത്രമെന്ന് കരുതുന്ന അപകടം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഇന്ന് യുവന്റസിനെ നേരിടുമ്പോൾ തങ്ങളുടെ ശ്രദ്ധ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ മാത്രം ഒതുങ്ങില്ല എന്ന അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി. ആദ്യ പാദത്തിൽ 2-0ന് വിജയിച്ച അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടക്കാം എന്ന പ്രതീക്ഷയിലാണ്‌. ഇന്ന് യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക‌.

യുവന്റസിൽ റൊണാൾഡോ ഉണ്ട് എന്നത് കാര്യമാണെങ്കിലും റൊണാൾഡോയിൽ മാത്രം ശ്രദ്ധ കൊടുത്താൽ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടും എന്ന് സിമിയോണി പറഞ്ഞു‌. യുവന്റസ് ടീമിൽ മുഴുവൻ സൂപ്പർ താരങ്ങളാണ് അവരെ എല്ലാവരെയും പിടിച്ചു നിർത്താൻ കഴിഞ്ഞാലെ വിജയമുണ്ടാകു. സിമിയോണി പറഞ്ഞു‌. ആദ്യ പാദത്തിൽ വിജയിച്ചു എന്നതു കൊണ്ട് രണ്ടാം പാദവും വിജയിക്കണമില്ല എന്നും സിമിയോണി പറഞ്ഞു.

ഇന്ന് ഗോഡിൻ കളിക്കുമെന്നും ഗോഡിന്റെ പരിക്ക് ഭേദമായെന്നും സിമിയോണി കൂട്ടിച്ചേർത്തു.