യുവന്റസ് തങ്ങളുടെ യുവേഫ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ ഗംഭീരമായ തുടക്കം കുറിച്ചു. അവരുടെ ഉദ്ഘാടന മത്സരത്തിൽ PSV ഐന്തോവനെതിരേ 3-1ന്റെ വിജയം അവർ നേടി.
22-ാം മിനിറ്റിൽ കെനാൻ യിൽഡിസ് ഉജ്ജ്വലമായ സ്ട്രൈക്കിലൂടെ യുവൻ്റസിന് ലീഡ് നൽകി. വെറും അഞ്ച് മിനിറ്റിനുള്ളിൽ, വെസ്റ്റൺ മക്കെന്നി പ്രതിരോധത്തിലെ വീഴ്ച മുതലാക്കി, 27-ാം മിനിറ്റിൽ യുവൻ്റസിൻ്റെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ നിക്കോ ഗോൺസാലസ് 52-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി, കളി PSV യുടെ പരിധിക്കപ്പുറം എത്തിച്ചു. പിഎസ്‌വി കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു. അവസാനം സൈബരി യുവന്റസിന്റെ പ്രതിരോധം ഭേദിച്ച് പി എസ് വിക്ക് ആയി ആശ്വാസ ഗോൾ നേടി.