ഇന്നലെ ബാഴ്സലോണയോട് പരാജയപ്പെട്ടതിനെ ന്യായീകരിച്ച് യുവന്റസ് പരിശീലകൻ പിർലോ. യുവന്റസ് ഒരു മാറ്റത്തിന്റെ പാതയിൽ ആണ് എന്നും കുറച്ച് സമയം വേണം ഈ ടീമിന്റെ യഥാർത്ഥ മികവ് കാണാൻ എന്നും പിർലോ പറഞ്ഞു. ഒരു പുതിയ ടീം ഒരുക്കി വരികയാണ്. തീർച്ചയായി വിജയിച്ച് കൊണ്ട് തന്നെയാവണം ഈ മാറ്റം എന്ന് അറിയാം. പക്ഷെ ടീമിൽ നിറയെ യുവതാരങ്ങൾ ആണ്. ബാഴ്സലോണ പോലൊരു വലിയ ടീമിന് മുന്നിൽ കഷ്ടപ്പെടുന്നത് സ്വാഭാവികം മാത്രമാണെന്നും പിർലോ പറഞ്ഞു.
പിർലോ യുവന്റസ് പരിശീലകനായ ശേഷമുള്ള ക്ലബിന്റെ ആദ്യ പരാജയമായിരുന്നു ഇന്നലത്തേത്. ടീമിലെ പലർക്കും ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങളാണ്. അതുകൊണ്ട് തന്നെ അവർക്ക് പരിചയ സമ്പത്തിന്റെ കുറവ് ഉണ്ട് എന്നും പിർലോ പറഞ്ഞു. നല്ല ഫുട്ബോൾ കളിച്ച് കൊണ്ട് വിജയിക്കുക എന്നതാണ് യുവന്റസ് തന്നെ ഏൽപ്പിച്ച ചുമതല അവിടേക്ക് തന്നെ എത്തും എന്നും ക്ലബ് പറഞ്ഞു.