ഇസ്കോയും മാർസെലോയും തിരികെയെത്തി, ബെയ്ല് പുറത്ത്

ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ബെൽജിയൻ ക്ലബായ ക്ലബ് ബ്രുഗെയെ നേരിടുന്ന റയൽ മാഡ്രിഡ് ടീമിൽ നിന്ന് ഗരെത് ബെയ്ല്, ഹാമസ് റോഡ്രിഗസ് എന്നിവർ പുറത്താണ്. പരിക്ക് ഭീഷണി ഉള്ളത് കൊണ്ടാണ് ഇരുവർക്കും സിദാൻ വിശ്രമം നൽകിയിരിക്കുന്നത്. പരിക്ക് മാറി എത്തിയ മാർസെലോ, ഇസ്കോ എന്നിവർ സ്ക്വാഡി എത്തി.

19 അംഗ ടീമിനെ ആണ് സിദാൻ പ്രഖ്യാപിച്ചത്. റോഡ്രിഗോ, ഒഡ്രിസോള, ബ്രാഹിം, മറീനോ, അസെൻസിയോ, മെൻഡി എന്നിവരും പരിക്ക് കാരണം ടീമിനൊപ്പം ഇല്ല. സസ്പെൻഷൻ മാറിയ ക്യാപ്റ്റൻ റാമോസ് ടീമിൽ ഉണ്ട്.

Previous articleജാവലിനിൽ ദേശീയറെക്കോർഡ് കുറിച്ച് അനു റാണി ഫൈനലിൽ
Next articleഅർജുൻ ജയരാജ് ടീമിൽ ഇല്ലാതിരിക്കാൻ കാരണം പരിക്ക്